ബം​ഗാ​ളി​ൽ​ നിന്ന് രാജ്യസഭയിലേക്ക് സി.പി.എമ്മിന്​ സ്ഥാനാര്‍ഥിയില്ല

245

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ​ നിന്ന് രാജ്യസഭയിലേക്ക് സീതാറാം യെച്ചൂരിക്ക് ശേഷം സിപിഎമ്മിന് സ്ഥാനാർത്ഥിയില്ല. സി.​പി.​എ​മ്മി​​ൻറ രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി ബി​കാ​സ്​ ര​ഞ്​​ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളിയതോടെയാണ് സിപിഎമ്മിന് സ്ഥാനാർഥി ഇല്ലാതായത്.പ​ത്രി​ക​ക്കൊ​പ്പം വെ​ക്കേ​ണ്ട ഒ​രു സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വാ​ണ്​ പ​ത്രി​ക ത​ള്ളു​ന്ന​തി​ലേ​ക്ക്​ ന​യി​ച്ച​ത്. ഒ​ഴി​വു​വ​രു​ന്ന അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ പ്ര​ദീ​പ്​ ഭ​ട്ടാ​ചാ​ര്യ സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ വിജയിക്കുമെന്ന് ഉറപ്പായി.

NO COMMENTS