സിപിഐഎം 22 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നുമുതല്‍ ഒക്ടോബര്‍ 15 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. 31,700 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. 4,63,000ത്തിലേറെ അംഗങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍കാലങ്ങളിലെ പോലെ വ്യക്ത്യാധിഷ്ഠിത വിഭാഗീയതയില്ലാത്ത സമ്മേളനകാലത്തേക്കാണ് സിപിഎം കടക്കുന്നത്. മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍ മുതല്‍ കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട സമീപനം വരെയുള്ള വിഷയങ്ങളായിരിക്കും സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചയാകുക.