കണ്ണൂര്‍• കൂത്തുപറമ്ബ് കോട്ടയംപൊയിലില്‍ പൊലീസ് അനുമതിയില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിന് സിപിഎം ലോക്കല്‍ സെക്രട്ടറി സി.രവീന്ദ്രന്‍ ഉള്‍പെടെ 200 പേര്‍ക്കെതിരെ കരിരൂര്‍ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുന്‍പ് വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ദീക്ഷിത്ത് മരിച്ച കോട്ടയംപൊയില്‍ കോലാക്കാവ് പരിസരത്താണു പൊതുയോഗം നടത്തിയത്.പൊതുയോഗത്തിന് അനുമതി ചോദിച്ചു നല്‍കിയ അപേക്ഷ അധികൃതര്‍ നിരാകരിച്ചിരുന്നു. പൊതുറോഡില്‍ കസേര നിരത്തി പ്രവര്‍ത്തകരെ ഇരുത്തി റോഡ് ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു പൊതുയോഗം. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനാണു പൊതുയോഗം ഉദ്ഘാടനം ചെയ്തത്.