ന്യൂഡല്‍ഹി: സിപിഐ എം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പിബി തയ്യാറാക്കുന്ന രൂപ രേഖ അനുസരിച്ചു അടുത്ത കേന്ദ്ര കമ്മിറ്റിയില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കല്‍, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ചാവിഷയങ്ങളാകും. പത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ തയ്യാറാക്കുകയാണ് പ്രധാന അജണ്ട.