കോട്ടയം : പനച്ചിക്കാട് പഞ്ചായത്ത് ഭരണം സിപിഎംന് നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് പഞ്ചായത്ത് ഭരണം നഷ്ടമായതു . പ്രസിഡന്റ് ഇ.ആര്.സുനില്‍കുമാറും വൈസ് പ്രസിഡന്റ് അനില വിജുവുമാണ് അവിശ്വാസത്തില്‍ പുറത്തായത്. 23 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. എട്ട് സിപിഎമ്മും രണ്ട് സിപിഐയും. പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും വൈസ് പ്രസിഡന്റ് സിപിഐയ്ക്കുമായിരുന്നു. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളുണ്ട്. ബിജെപിക്ക് നാലംഗങ്ങളും. വോട്ടെടുപ്പില്‍ കോണ്‍ഗ്രസിനെ ബിജെപിയിലെ മൂന്നംഗങ്ങള്‍ പിന്തുണച്ചു. ഒരാള്‍ വിട്ടുനിന്നു. ഇതോടെ 12-10 എന്ന നിലയില്‍ അവിശ്വാസം പാസായി.