സര്‍ക്കാറും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍

197

തിരുവനന്തപുര: സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത് തടസ്സമായെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കോടിയേരി വ്യക്തമാക്കി. ഹരിത കേരള മിഷന്‍ പോലെയുള്ള പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ല. സര്‍ക്കാര്‍ ആവിഷ്കരിച്ച മറ്റ് പദ്ധതികളുടെയും സ്ഥിതിയും ഇത് തന്നെയാണ്. എന്നാല്‍ വിവാദങ്ങള്‍ക്ക് വലിയ സ്ഥാനം ലഭിച്ചു. ആഭ്യന്തര വകുപ്പിലാണ് വലിയ വിവാദങ്ങളുണ്ടായത്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. വിലക്കയറ്റം തടയാന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.രണ്ട് ദിവസത്തെ സെക്രട്ടേറിയേറ്റ് യോഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സമിതി വിശദമായ ചര്‍ച്ച നടത്തും.

NO COMMENTS

LEAVE A REPLY