ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമ‌ിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

157

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമ‌ിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സി.പി.എം പ്രവര്‍ത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തത്. പതിനേഴുകാരിയുടെ പരാതിയെ തുടര്‍ന്ന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വീട്ടില്‍ വച്ച്‌ നടന്ന പൂജയുടെ മറവിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൈയ്യേറ്റത്തിന് വിധേയനായ മഹേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS