ആലപ്പുഴ:സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കുട്ടനാട് ചമ്പക്കുളം സ്വദേശിയുമായ കെ.ഡി. മോഹനൻ (72) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബോട്ട് ജെട്ടിക്കു സമീപത്തെ ലോഡ്ജിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. കുട്ടനാട്ടിലെ കൗണ്ടിംഗ് ഏജന്റുമാർക്കൊപ്പമാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്.