പേരാമ്പ്ര :ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ സിപിഎം യു.ഡി .എഫ് തമ്മിലുണ്ടായ കല്ലേറില്‍ മുസ്ലീം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാ മസ്ജിദിനും കേടു വരുത്തിയതിനാൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാണിക്കോട് അതുല്‍ ദാസാണ് റിമാന്‍ഡിലായത് . ഡിവൈഎഫ്ഐയുടെ മേഖലാ കമ്മിറ്റി ഭാരവാഹി കൂടിയാണ് അതുല്‍.
ഹര്‍ത്താല്‍ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം ഉണ്ടായത്. പ്രേരാമ്ബ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐയും അവിടെ സംഘടിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
തുടര്‍ന്ന് സമീപത്തുള്ള മുസ്ലീം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാ മസ്ജിദ് പള്ളിക്കു ഇരുവശത്തു നിന്നായിരുന്നു രണ്ടു കൂട്ടരും കല്ലെറിഞ്ഞിരുന്നതെന്നും അങ്ങനെ ഒരു വിഭാഗത്തുള്ളവർ എറിഞ്ഞ കല്ലേറിൽ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു തുടര്‍ന്ന് സിസിടിവിയും മറ്റു ദൃശ്യങ്ങളും പരിശേധിച്ച ശേഷം ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.