കൊപ്പം: കഴിഞ്ഞ ദിവസം രാവിലെ കുളത്തില്‍ കുളിക്കാന്‍ പോയ കൂരാച്ചിപ്പടി മഞ്ചീരി വീട്ടില്‍ സിപിഎം നേതാവ് ഉണ്ണികൃഷ്ണനെ (48) ആണ് വിളയൂര്‍ ഉള്ളാറ്റകുളത്തില് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചു വരാന്‍ വൈകിയപ്പോള്‍ കുളക്കരയില്‍ ചെരിപ്പും വസ്ത്രവും കണ്ടതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഷൊര്‍ണൂര്‍ അഗ്നിശമന സേനയാണു കുളത്തില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്.