സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ സെക്രട്ടറിയുമായ കെ.എസ്. അരുൺ കുമാർ ആണ് തൃക്കാ ക്കര ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥി.
തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച കൂടിയാലോചിച്ച് സ്ഥാനാർഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. ബുധനാഴ്ചത്തെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചർച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനമുണ്ടായത്
കെ.എസ്. അരുൺകുമാർ കാക്കനാട് സെപ്റ്റിലെ തൊഴിലാളി യൂണിയൻ നേതാവായ അരുൺകുമാർ കെ റെയിലുമായി ബന്ധപ്പെട്ട മാധ്യമചർച്ചകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു.