സിപിഎം പിബി യോഗം ഇന്ന്

291

ന്യൂഡല്‍ഹി: ഭരണപരിഷ്ക്കാര കമ്മീഷനുമായി ബന്ധപ്പെട്ട് വിഎസ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ ഇന്ന് യോഗം ചേരും. വിഎസും സംസ്ഥാന നേതൃത്വവും ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം കൂടി ചര്‍ച്ച ചെയ്യുന്ന ചൊവ്വാഴ്ച ചേരുന്ന പിബി യോഗത്തിന് വലിയ പ്രാധാന്യമാണ് കേരളഘടകം കല്‍പ്പിക്കപ്പെടുന്നത്.പാര്‍ട്ടിയിലാണ് തനിക്ക് പരിഗണന വേണ്ടതെന്ന വിഎസ് അച്യുതാനന്ദന്‍റെ ആവശ്യം നില നില്‍ക്കേയാണ് പി ബി ഇന്ന് യോഗം ചേരുന്നത്. ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ചുമതല ഏല്‍ക്കാന്‍ അവസരം വൈകിക്കുന്നതില്‍ വിഎസ് കഴിഞ്ഞ ദിവസം പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രഖ്യാപിച്ചവരോട് പോയി ചോദിക്കൂ എന്നായിരുന്നു പ്രതികരണം.വിഎസ് സ്ഥാനമേറ്റതായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനത്തിന് ഓഫീസ് അടക്കമുള്ള സൗകര്യങ്ങള്‍ ഇനിയും ബാക്കിയാണ്. വിഎസ് ഉടക്കി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനഘടകം ഏതു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നതിനെ ആശ്രയിച്ചാണ് കമ്മീഷന്‍റെ തീര്‍പ്പാക്കല്‍. വിഎസിനെതിരേ സംഥാന നേതൃത്വം നല്‍കിയ പരാതികളും സംസ്ഥാന നേതൃത്വ്തിനെതിരേ വിഎസ് നല്‍കിയ കത്തുമെല്ലാം ചര്‍ച്ചയായേക്കും.

NO COMMENTS

LEAVE A REPLY