സിപിഎം കേരള ജനതയോട് മാപ്പ് പറയണം ; രമേശ് ചെന്നിത്തല

22

തിരുവനന്തപുരം : കൊല്ലത്ത് നടന്ന സിപിഎം സമ്മേളനത്തിൽ കേരളത്തിലെ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ പരിപൂർണമായും കേരള ജനതയെയും കമ്മ്യൂണിസ്ററ് ആശയങ്ങളെയും തള്ളി പറയുന്നതാണെന്നും അതുകൊണ്ട് സിപിഎം കേരള ജനതയോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു

രമേശ് ചെന്നിത്തല വിശദീകരിച്ചത്

കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ- സാമ്പത്തിക പരിഷ്‌ കാര നയങ്ങളെ മൂന്നര പതിറ്റാണ്ട് കാലത്തോളം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതിനുശേഷം അതേ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കാന്‍ തീരുമാനിച്ച സിപിഎം കേരളത്തിലെ ജനങ്ങളോട് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാകണം .പതിവുപോലെ കാൽ നൂറ്റാണ്ടിനു ശേഷം തങ്ങൾക്ക് തെറ്റുപറ്റി എന്ന് അംഗീകരിക്കുന്ന പതിവ് സിപിഎം സ്വഭാവം തന്നെയാണ് ഇപ്പോഴും കാട്ടിയിരി ക്കുന്നതെന്നും ഈ നയങ്ങള്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1991 മുതല്‍ നടപ്പാക്കി തുടങ്ങി യപ്പോള്‍ അതിശക്തമായ എതിര്‍പ്പുമായി രംഗത്തിറങ്ങിയത് സിപിഎമ്മും സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയന്‍ സംഘടന കളും ഒക്കെയായിരുന്നു

സമ്പദ്ഘടനയെ വിദേശ മൂലധനത്തിന് തുറന്നു കൊടുക്കുന്നു, അതുവഴി രാജ്യത്തെ വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിമ പ്പെടുത്തുന്നു, രാജ്യത്തെ പൊതുമേഖലാ സ്ഥാപന ങ്ങളാകെ വിറ്റ് തുലയ്ക്കുന്നു സ്വകാര്യവല്‍ക്കരിക്കുന്നു, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ ക്കരണം, യൂസര്‍ഫീ ഉള്‍പ്പെടെയുള്ള നിബന്ധനകൾ അടങ്ങിയ വായ്പകള്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളായ ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി, രാജ്യത്തിന്റെ സമ്പദ്ഘടന സാമ്രാജ്യത്ത ശക്തികള്‍ക്ക് അടിയറവയ്ക്കുന്നു.
സാമ്രാജ്യത്വ ബൗദ്ധിക സ്വത്തവകാശ നയങ്ങള്‍ അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖല സാമ്രാജ്യത്വ ശക്തികള്‍ക്ക് അടിയറവയ്ക്കുന്നുവെന്നൊക്കെ പറഞ്ഞ് സിപിഎം കേരളത്തിനകത്തും പുറത്തും വ്യാപകമായ പ്രചാരണമാണ്, കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനുള്ളില്‍ നടത്തിയത്.

ഇടതുപക്ഷ ബുദ്ധിജീവിയായ ഡോ.ടി.എം.തോമസ് ഐസക്ക് ഇക്കാലത്ത് എഴുതിയ, വ്യാപ കമായി പ്രചരിപ്പിക്കപ്പെട്ട പുസ്തകത്തിന്റെ പേര് ”കീഴടങ്ങലിന്റെ അര്‍ത്ഥശാസ്ത്രം” എന്നതായിരുന്നു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി മുതലായ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നിബന്ധനാ വിധേയമായ വായ്പവാങ്ങി, ഘടനാപരമായ പരിഷ്‌കാര ങ്ങള്‍ നടപ്പിലാക്കി രാജ്യത്തെ എങ്ങനെ സാമ്രാജ്യത്ത രാജ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ കീഴ്‌പ്പെടുത്തുന്നു എന്നതായിരുന്നു ആ പുസ്തകത്തിന്റെ പ്രമേയം.

2001-06 കാലത്തെ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ എഡിബി വായ്പ ഉപയോഗിച്ച് നടപ്പാ ക്കിയ ”മോഡണൈസേഷന്‍ ഇന്‍ ഗവര്‍മെന്റ് ” എന്ന പദ്ധതിക്ക് നേതൃത്വം നല്‍കിവന്ന ഉദ്യോഗസ്ഥനായ കെ.എം.എബ്രഹാമിനെ, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കരണത്തടിച്ച് പറഞ്ഞയയ്ക്കും’ എന്ന് അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇന്നും ആരും മറന്നിട്ടില്ല.
എന്നാല്‍ തങ്ങള്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം പല്ലുംനഖവും ഉപയോഗിച്ച് എതിര്‍ത്ത അതേ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളെ, യാതൊരു ഉളുപ്പുമില്ലാതെ വാരിപുണര്‍ന്ന് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും. ഇപ്പോള്‍ സിപിഎമ്മിന് വിദേശ മുതല്‍ മുടക്കിനോട് യായൊരു നിബന്ധനകളും ഇല്ലാതെ വിദേശ മൂലധനത്തിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് സിപിഎമ്മും ഇടത് സര്‍ക്കാരും.

സ്വാശ്രയ വിദ്യാഭ്യാസത്തിനെ എതിര്‍ത്ത് നാല് ഡിവൈഎഫ്‌ഐക്കാരെ കുരുതി കൊടുത്ത, വിദ്യാഭ്യാസ വിചക്ഷണന്‍ ടി.പി ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയ സിപിഎമ്മിനും എസ്എഫ്‌ഐയും ഇന്ന് വിദേശ സര്‍വകലാശാലകളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഒരു എതിര്‍പ്പുമില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കുകയാ ണെന്ന് പറഞ്ഞ് നാടാകെ വാവിട്ട് നിലവിളിച്ച് നടന്ന സിപിഎമ്മിന് ഇന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് പറയാന്‍ യാതൊരു ലജ്ജയുമില്ല.

അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കും എഡിബിയും മറ്റും നിബന്ധനാ വിധേയമായ വായ്പകള്‍ നല്‍കി രാജ്യത്തെ സാമ്രാജ്യത്തത്തിന് അടിയറ വയ്ക്കുകയാ ണെന്ന് പ്രചരിപ്പിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഇന്ന് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വായ്പ വാങ്ങാന്‍ തൊഴുകൈകളേടെ പഞ്ചപുച്ഛമടക്കി ക്യൂ നില്‍ക്കുകയാണ്. എഡിബി വായ്പയില്‍ അധിഷ്ഠിതമായ പദ്ധതി നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കരണക്കുറ്റിക്ക് അടിച്ച് പറഞ്ഞുവിടുമെന്ന് പറഞ്ഞ നേതാവിന്റെ പാര്‍ട്ടിയായ സിപിഎം ഇന്ന് ഇതേ ഉദ്യോഗസ്ഥന് തന്നെയാണ് ഇത്തരം വിദേശ വായ്പകളില്‍ അധിഷ്ഠിതമായ പദ്ധതികളുടെ എല്ലാം ചുമതല നല്‍കിയിരിക്കുന്നതെന്നത് തികഞ്ഞ വിരോധാഭാസമാണ്.

കേരളത്തിലെ വികസനം മുരടിപ്പിക്കുകയും തടസപ്പെടുത്തുകയും ചെയ്ത ഒന്നാം നമ്പര്‍ ശക്തികള്‍ സിപിഎമ്മാണ്. ട്രേഡ് യൂണിയന്‍ മുഷ്‌ക് ഉപയോഗിച്ച് വികസനം തടസപ്പെടുത്തു കയാണ് സിപിഎമ്മും സിഐടിയുവും ഈ മൂന്നര പതിറ്റാണ്ട് കാലത്ത് ചെയ്തത്. അതിനവര്‍ ജനങ്ങളോട് മാപ്പിരക്കണം. ജനങ്ങളുടെ ജീവിതത്തില്‍ പുരോഗതി ഉണ്ടാക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന നയം. ജനങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്ന്, വിദ്യാഭ്യാസം എന്നിവയൊക്കെ സമൂഹത്തിലെ എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു സമൂഹ്യ വ്യവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു കൊണ്ടിരുന്നത്.

സാമൂഹിക, സാമ്പത്തിക വികസനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്ന നയങ്ങള്‍ നടപ്പിലാക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.എന്നാല്‍ ഇന്ന് എങ്ങനെയും മൂലധന വികസനം മാത്രം ലക്ഷ്യമിടുന്ന നയത്തിലേക്ക് സിപിഎം മാറിയിരി ക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളായ കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, ബിഡീ തൊഴിലാളി, ഓട്ടോറിക്ഷ തൊഴിലാളി എന്നിവരെ ഒന്നും പരിഗണിക്കാത്ത, പണക്കാരനെ മാത്രം പരിഗണിക്കുന്ന നയത്തിലേക്ക് സിപിഎം മാറിയിരിക്കുന്നു.

”നവകേരളത്തിന്റെ പുതുവഴികള്‍” എന്ന പേരില്‍ പിണറായി വിജയന്‍ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയുടെ സാരാംശം ഇതാണ്. അടിസ്ഥാന ജനവിഭാ ഗത്തെ തീര്‍ത്തും മറന്നുകൊണ്ടുള്ള ഈ നയരേഖ യാതൊരു പുരോഗതിയും വികസനവും കേരളത്തില്‍ കൊണ്ടു വരാന്‍ പോകുന്നില്ല. സിപിഎം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന ഈ നയം കടുത്ത വലതുപക്ഷ നയമാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള നയങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. കോണ്‍ഗ്രസ് ഒരു ലെഫ്റ്റ് ഓഫ് സെന്റര്‍ പാര്‍ട്ടിയായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് ഇന്ന് പരസ്യമായ കുത്തക മൂലധനത്തിനെതിരായ നിലപാടുമായാണ് രംഗത്ത് നില്‍ക്കുന്നത്. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഏറ്റവും വലിയ മൂലധന കുത്തകയായ അദാനിക്കെതിരെ നെഞ്ച് വിരിച്ച് നിന്ന് പോരാടുന്നത്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അദാനിക്ക് ചുവപ്പ് പരവതാനി വിരിച്ച് അദാനിയുമായി കൈകോര്‍ത്ത് നില്‍ക്കുകയാണ്.

അദാനിക്ക് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി 77.17 ഹെക്ടര്‍ കടല്‍ നികത്താന്‍ അനുവാദം നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഒന്ന് ഘട്ടത്തില്‍ 63 ഹെക്ടര്‍ കടല്‍ വിഴിഞ്ഞം പദ്ധതിക്കായി നികുത്തിയിരുന്നു. അതായത് മൊത്തത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍, മത്സ്യബന്ധനം നടത്തുന്ന അദാനിക്കായി പിണറായി സര്‍ക്കാര്‍ 336 ഏക്കര്‍ കടലാകും നികത്തുക. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ വികസനം മൂന്നര പതിറ്റാണ്ട് കാലം പിന്നോട്ടടിപ്പി ച്ചതിന് സിപിഎം കേരളത്തിലെ ജനങ്ങളോട് നിരുപാധികം മാപ്പ് പറയാന്‍ തയ്യാറാകണം. അതോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളെ ആകെ മറന്ന് പണക്കാരനും കുത്തക മൂലധനത്തിനും വന്‍ലാഭം കുന്നുകൂടുന്ന നയങ്ങള്‍ നടപ്പിലാക്കുന്ന വികസന വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ പിന്മാറുകയും വേണം
തങ്ങള്‍ ഈ നയംമാറ്റം നടപ്പിലാക്കാന്‍ തീരുമാനിച്ചത് വികസനത്തിന് വേണ്ടിയാണെന്നാണ് സിപിഎമ്മും ഇടത് സര്‍ക്കാരും പറയുന്നത്. അങ്ങനെയെങ്കില്‍ ഈ നയങ്ങള്‍ നടപ്പിലാക്കുന്നത് മൂന്നര പതിറ്റാണ്ട് കാലം വൈകിപ്പിച്ച സിപിഎം കേരളത്തില്‍ വികസനത്തെ മൂന്നര പതിറ്റാണ്ട് കാലം പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്. അതിന് സിപിഎം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം.

NO COMMENTS

LEAVE A REPLY