മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

59

കണ്ണൂർ: ഞായറാഴ്‌ച രാത്രി പത്തോടെ മട്ടന്നൂർ അയ്യല്ലൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ര ദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു വെന്നാണ് വിവരം. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വെട്ടേറ്റതിന് പിന്നിൽ ആർഎ സ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

NO COMMENTS

LEAVE A REPLY