ക്രെഡിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനായി – പ്രസിദ്ധീകരണം ആരംഭിച്ചു.
കണ്ണൂർ : എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടേയും ജീവനക്കാരുടെയും പ്രൊവിഡണ്ട് ഫണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ഗെയിന്‍ പിഎഫ് സംവിധാനം വഴി ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ക്രെഡിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി നിര്‍വഹിച്ചു.
സംസ്ഥാന ധനകാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകളിലായി എയ്ഡഡ് വിഭാഗങ്ങളുടെ പ്രൊവിഡണ്ട് ഫണ്ടുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനില്‍ ഒരുക്കുന്ന സംവിധാനമാണ് ഗെയിന്‍ പിഎഫ്. പ്രൊവിഡണ്ട് ഫണ്ട് വരിക്കാരുടെ പിഎഫ് അഡ്മിഷന്‍, ക്ലോഷര്‍, ലോണുകള്‍ ഉള്‍പ്പെടെയുള്ളവ നിലവില്‍ ഗെയിന്‍ പിഎഫ് വഴിയാണ്. ഈ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈനായുള്ള ആദ്യവര്‍ഷത്തെ പിഎഫ് ക്രെഡിറ്റ് കാര്‍ഡാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ പിഎഫ് വിഭാഗത്തില്‍ നിന്നും ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
വരിക്കാര്‍ക്ക് gainpf.kerala.gov.in ല്‍ ലോഗിന്‍ ചെയ്ത് അവരുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം My Annual Credit Card ല്‍ നിന്നും പിഎഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊവിഡണ്ട് ഫണ്ട് ഓഫീസര്‍ എ വി വിമല്‍രാജ്, ഗെയിന്‍ പിഎഫ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രന്‍, കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സി വി രതീഷ്, എം വി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.