ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനംത്തില് ഇന്ത്യക്കു ഉജ്ജ്വല ജയം. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ആറ് വിക്കറ്റിന് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രാജയപ്പെടുത്തിയത്. 119 പന്തില്‍ 112 റണ്‍സ് നേടി കോഹ്ലി തിളക്കമാര്‍ന്ന പ്രകടനം നടത്തിയപോള്‍ 86 പന്തില്‍ 79 റണ്‍സുമായി അജിങ്ക്യ രഹാന നായകനു മികച്ച പിന്തുണ നല്കി. ഓപ്പണറുമാരായ രോഹിത് ശര്‍മ 20 റണ്‍സും ശിഖര്‍ ധവാന് 35 റണ്‍സും നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് റണ്‍സും എം.എസ്. ധോണി നാല് റണ്‍സും നേടി പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നായകന് ഫഫ് ഡുപ്ലസിയുടെ സെഞ്ചുറി കരുത്തിലാണ് 269 റണ്‍സ് നേടിയത്. 112 പന്തില്‍നിന്ന് 120 റണ്‍സാണ് ഡുപ്ലസി അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചാഹല്‍ രണ്ടും ജസ്പ്രീത് ബൂംറയും ഭൂവനേശ്വറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.