നോട്ടിംഗ്ഹാം : ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം.
203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ശേഷം ടെസ്റ്റ് പരന്പരയില്‍ ഗംഭീര തിരിച്ച് വരവാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇംഗ്ലണ്ട് രണ്ടും ഇന്ത്യ ഒരു മത്സരവും വിജയിച്ച് നിൽക്കുകയാണ്.
311/9 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് ആറ് റണ്‍സ് കൂടെ കൂട്ടിച്ചെർത്ത് മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ആന്‍ഡേഴ്സണെ പറഞ്ഞയച്ച് അശ്വിനാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ 97 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.
സ്കോര്‍: ഇന്ത്യ 329, 352/7 ഡിക്ലയേര്‍ഡ് , ഇംഗ്ലണ്ട്: 161, 317