ഇന്‍ഡോര്‍• ന്യൂസീലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് 169 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. നായകന്‍ വിരാട് കോഹ്‍ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (211) അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെയും (188) രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും (51) മികവിലാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ നേടാനായത്. 381 പന്തില്‍ 18 ബൗണ്ടറിയും നാലു സിക്സുമുള്‍പ്പെടെയാണു രഹാനെ 188 റണ്‍സെടുത്തത്. 29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 363 പന്തുകള്‍ നേരിട്ട കോഹ്‍ലി, 19 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്.പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്ലി-രഹാനെ സഖ്യം 356 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഓസ്ട്രേലിയയ്ക്കെതിരെ സച്ചിന്‍-ലക്ഷ്മണ്‍ സഖ്യം നേടിയ 353 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും പഴങ്കഥയാക്കിയത്. ഇന്ത്യയുടെ ഏതു വിക്കറ്റിലെയും ഉയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ടുമാണിത്. ഇന്ത്യയുടെ നാല്, അഞ്ച് നമ്ബര്‍ ബാറ്റ്സ്മാന്‍മാര്‍ ഒരേ ഇന്നിങ്സില്‍ 150ന് മുകളിലുള്ള സ്കോര്‍ നേടുന്നതും ഇത് രണ്ടാം തവണ മാത്രമാണ്. 2003-04ല്‍ സച്ചിനും ലക്ഷ്മണുമാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ളത്. അന്ന് സച്ചിന്‍ 241 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍, ലക്ഷ്മണ്‍ 178 റണ്‍സെടുത്തു.
ന്യൂസീലന്‍ഡിനെതിരെ ക്യാപ്റ്റനെന്ന നിലയില്‍ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കോഹ്‍ലി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (217), അലന്‍ ബോര്‍ഡര്‍ (205), ഹനീഫ് മുഹമ്മദ് (203*) എന്നിവരാണ് ഈ നേട്ടം മുന്‍പ് കൈവരിച്ച താരങ്ങള്‍. 1999ലായിരുന്നു സച്ചിന്റെ നേട്ടം. അതിനുശേഷം ഈ നേട്ടത്തിലേക്കെത്തുന്ന താരവുമാണ് കോഹ്‍ലി. ടെസ്റ്റില്‍ ഒരു വര്‍ഷം രണ്ട് 150+ സ്കോറുകള്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനുമാണ് കോഹ്‍ലി. വിജയ് ഹസാരെ (1951), സുനില്‍ ഗാവാസ്കര്‍ (1978), അസ്ഹറുദ്ദീന്‍ (1990) എന്നിവരാണ് ഇക്കാര്യത്തില്‍ കോഹ്ലിയുടെ മുന്‍ഗാമികള്‍. ഒരേ വര്‍ഷം രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി കോഹ്‍ലി.
മൂന്നിന് 267 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‍ലി-രഹാനെ സഖ്യം അനായാസമാണ് റണ്‍സ് വാരിക്കൂട്ടിയത്. ന്യൂസീലന്‍ഡിന്റെ സ്പിന്‍-പേസ് ബോളര്‍മാരെ നിഷ്പ്രയാസം നേരിട്ട ഇരുവരും നാലാം വിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരുള്‍പ്പെടെ ഇനി ബാറ്റിങ്ങിനിറങ്ങാനിരിക്കെ കൂറ്റന്‍ സ്കോറിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്.
നേരത്തെ, ഗൗതം ഗംഭീറിന് രണ്ടു വര്‍ഷത്തിനു ശേഷം ലഭിച്ച അവസരം മുതലെടുക്കാനായില്ല. 29 റണ്‍സില്‍ പുറത്ത്. മാറ്റ് ഹെന്‍റിക്കെതിരെ കിടിലന്‍ രണ്ടു സിക്സര്‍ പായിച്ച് ഉജ്വല ഫോമിലാണെന്നു തെളിയിച്ചെങ്കിലും ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബി ആയി. മുരളി വിജയ് 10 റണ്‍സുമായി ജീതന്‍ പട്ടേലിന്റെ പന്തില്‍ മടങ്ങിയപ്പോള്‍ പരമ്ബരയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ചേതേശ്വര്‍ പൂജാര 41 റണ്‍സെടുത്തു പുറത്തായി. മറ്റൊരു വമ്ബന്‍ ഇന്നിങ്സിനുള്ള കളമൊരുങ്ങിയെങ്കിലും മിച്ചല്‍ സാന്റ്നറിന്റെ മനോഹരമായ പന്ത് പൂജാരയുടെ മോഹങ്ങള്‍ കൊഴിച്ചു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ – ആദ്യ ഇന്നിങ്സ്
മുരളി വിജയ് സി ലാതം ബി ജീതന്‍ പട്ടേല്‍- 10, ഗംഭീര്‍ എല്‍ബി ബി ബോള്‍ട്ട്- 29, പൂജാര ബി സാന്റ്നര്‍- 41, കോഹ്ലി നോട്ടൗട്ട്- 207, രഹാനെ നോട്ടൗട്ട്- 161 എക്സ്ട്രാസ്- എട്ട്. ആകെ 147 ഓവറില്‍ മൂന്നു വിക്കറ്റിന് 456.
ബോളിങ്: ട്രെന്റ് ബോള്‍ട്ട് 25-2-86-1, മാറ്റ് ഹെന്‍റി 29-3-96-0, ജീതന്‍ പട്ടേല്‍ 36-4-102-1, മിച്ചല്‍ സാന്റ്നര്‍ 39-4-114-1, ജയിംസ് നീഷം 18-1-53-