ഇന്ത്യാ – ന്യൂസീലന്‍ഡ് അഞ്ചാം ഏകദിന വേദി മാറ്റിയേക്കും

209

ന്യൂഡല്‍ഹി • ഈ മാസം 29നു വിശാഖപട്ടണത്തു നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ – ന്യൂസീലന്‍ഡ് അഞ്ചാം ഏകദിന ക്രിക്കറ്റ് പോരാട്ടം അനിശ്ചിതത്വത്തിലായി. പിച്ചിന്‍റെ നിലവാരം സംബന്ധിച്ചു സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പിച്ച്‌ മോശമാണെന്നു വിശദ പരിശോധനയില്‍ കണ്ടെത്തിയാല്‍ വേദി മാറ്റിയേക്കും.അടുത്തിടെ ഇവിടെ നടന്ന അസം – രാജസ്ഥാന്‍ രഞ്ജി മല്‍സരത്തിലാണു പിച്ചിന്‍റെ തനിനിറം പുറത്തുവന്നത്. മൂന്നു ദിവസം കൊണ്ട് അവസാനിച്ച മല്‍സരത്തില്‍ അവസാന ദിനം 17 വിക്കറ്റുകളാണു വീണത്. 20.2 ഓവറില്‍ 69 റണ്‍സിനു പുറത്തായ അസം ദയനീയമായി പരാജയപ്പെട്ടു. അസ്വാഭാവിക ബൗണ്‍സ് മൂലം ബാറ്റ്സ്മാന്‍മാര്‍ വിയര്‍ത്ത മല്‍സരത്തില്‍ അസം കോച്ച്‌ സുനില്‍ ജോഷി പിച്ചിനെ പഴിച്ചിരുന്നു.

NO COMMENTS

LEAVE A REPLY