ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം മികച്ച നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്ബോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. 126 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സച്ചിന്‍ ബേബിയും 98 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ജലജ് സക്സേനയുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹന്‍ പ്രേം 41 റണ്‍സടിച്ചു. വി.എ. ജഗദീഷ് (5), ഭവിന്‍ താക്കര്‍ (38), സഞ്ജു സാംസണ്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മെഹ്ദി ഹസ്സന്‍, ആകാശ് ഭണ്ഡാരി, സി.വി മിലിന്ദ്, രവി കിരണ്‍ എന്നിവര്‍ ഹൈദരാബാദിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രഞ്ജിയില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരുമായി സമനിലയില്‍ പിരിഞ്ഞിരുന്ന കേരളം രണ്ടാം മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനോട് പരാജയപ്പെട്ടിരുന്നു.