ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്

224

ട്രെന്റ്ബ്രിഡിജ്: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാകിസ്താനെതിരെയുള്ള പരമ്ബരയിലെ മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് പ്രകടനം.
അലക്സ് ഹെയ്ല്‍സിന്റെ (171) സെഞ്ച്വറിയുടെയും ജോസ് ബട്ട്ലറിന്റെയും (പുറത്താകാതെ 90), ജോറൂട്ടിന്റെയും (85), ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും (പുറത്താകാതെ 57) അര്‍ധസെഞ്ച്വറികളുടെയും മികവിലാണ് നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെന്ന റെക്കോര്‍ഡ് സ്കോര്‍ ഇംഗ്ലണ്ട് കണ്ടെത്തിയത്. 2006 ല്‍ ശ്രീലങ്ക നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ഒന്‍പതിന് 443 എന്ന സ്കോറാണ് പഴങ്കഥയായത്.പാകിസ്താന്‍ ബൗളര്‍മാരില്‍ വഹാബ് റിയാസാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്.10 ഓവറില്‍ 110 റണ്‍സാണ് റിയാസ് വിട്ടുകൊടുത്തത്. 10 ഓവറില്‍ 62 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് നവാസും 10 ഓവറില്‍ 74 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ഹസന്‍ അലിയും മാത്രമാണ് പാകിസ്താന്‍ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
അഞ്ച് കളികളുടെ പരമ്ബരയില്‍ 2-0 ന് മുന്നില്‍ നില്‍ക്കുന്ന ഇംണ്ടിന് ഇന്നത്തെ മത്സരം കൂടെ ജയിച്ചാല്‍ പരമ്ബര നേടാം.

NO COMMENTS

LEAVE A REPLY