ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റില്‍ രണ്ടാം ദിനം മഴമൂലം ഉപേക്ഷിച്ചു

239

ഹൊബാര്‍ട്ട് : ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റില്‍ രണ്ടാം ദിനം മഴയില്‍ മുങ്ങി. മഴയെത്തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പകരമായി അവശേഷിക്കുന്ന മൂന്ന് ദിവസവും അരമണിക്കൂര്‍ നേരത്തെ മത്സരം തുടങ്ങും. ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 85 റണ്‍സിന് ഓസിസ് ഓള്‍ ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തിട്ടുണ്ട്. 38 റണ്‍സോടെ ബാവുമയും 28 റണ്‍സോടെ ഡി കോക്കുമാണ് ക്രീസില്‍. ഓസീസിനായി സ്റ്റാര്‍ക്ക് മൂന്നും, ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

NO COMMENTS

LEAVE A REPLY