വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ സന്ദര്‍ശകരായ ഇംഗ്ലണ്ട് 255 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ ഇന്ത്യ 200 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്നും രക്ഷിച്ചത്. കരിയറിലെ ഇരുപത്തിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ വിശാഖപട്ടണത്ത് സ്വന്തമാക്കിയത്. 30 ഓവറില്‍ 67 റണ്‍സ് വഴങ്ങിയ ഓഫ് സ്പിന്നര്‍ ഡക്കറ്റ് (5), സ്റ്റോക്ക്സ് (70), റൂട്ട് (53), ബ്രോഡ് (13), ആന്‍ഡേഴ്സണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അഞ്ചിന് 103 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്റ്റോക്ക്സും ബെയര്‍സ്റ്റോയും മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 190 ല്‍ നില്‍ക്കെ ബെയര്‍സ്റ്റോയെ പുറത്താക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്റ്റോക്ക്സിന് ആദില്‍ റഷീദ് (32) മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്കോര്‍ 200 കടന്നു. ഫോളോ ഓണ്‍ ഒഴിവാക്കാനും ഈ കൂട്ടുകെട്ട് സഹായിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കേണ്ട 255 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് പുറത്തായത്.