ശ്രീലങ്കയെ ഓസ്ട്രേലിയ 6 വിക്കറ്റിന് തോല്‍പ്പിച്ചു

212

ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയ ആതിഥേയരായ ശ്രീലങ്കയെ തോല്‍പിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ ഓസ്ട്രേലിയുടെ മൂന്നാമത്തെ വിജയമാണ് ഇത്. ഒരു കളി ശ്രീലങ്ക ജയിച്ചു. ആരോണ്‍ ഫിഞ്ച്, ജോര്‍ജ് ബെയ്ലി, ഹേസ്റ്റിങ്സ് എന്നിവരുടെ മിന്നല്‍ പ്രകടനമാണ് ഒരു മത്സരം കൂടി ബാക്കിനില്‍ക്കേ പരമ്ബര നേടാന്‍ ഓസ്ട്രേലിയയെ സഹായിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 50 ഓവറില്‍ 21 റണ്‍സ് വരെയെത്താനേ കഴിഞ്ഞുള്ളൂ.
76 റണ്‍സെടുത്ത ഡിസില്‍വയാണ് അവരുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് 40 റണ്‍സടിച്ചു. 10 ഓവറില്‍ 45 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ജോണ്‍ ഹേസ്റ്റിങ്സാണ് ശ്രീലങ്കയെ തകര്‍ത്തത്. ഹേസ്റ്റിങ്സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മിന്നും തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം ഫിഞ്ച് 55 റണ്‍സടിച്ചു. 85 പന്തില്‍ 90 റണ്‍സുമായി ജോര്‍ജ് ബെയ്ലി ടോപ് സ്കോററായി. ഹെഡ് 40 റണ്‍സടിച്ചു. വെറും 31 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി.
മുന്‍ക്യാപ്റ്റനും സ്റ്റാന്‍ ബാറ്റ്സ്മാനുമായ തിലകരത്നെ ദില്‍ഷന്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ച അവസാനത്തെ പരമ്ബരയാണിത്. ഈ പരമ്ബരയിലെ മൂന്നാം മത്സരത്തോടെയാണ് ദില്‍ഷന്‍ വിരമിച്ചത്. ഈ മത്സരത്തിലും ലങ്ക തോറ്റിരുന്നു. 65 പന്തില്‍ 42 റണ്‍സാണ് ദില്‍ഷന്‍ തന്റെ അവസാന ഏകദിനത്തില്‍ അടിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്ബരയില്‍കൂടി കളിച്ച ശേഷം ദില്‍ഷന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് പൂര്‍ണമായും വിടപറയും.

NO COMMENTS

LEAVE A REPLY