ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

238

മുംബൈ • ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 288 റണ്‍സ് എന്ന നിലയിലാണ് അവര്‍. ഇന്ത്യക്കു വേണ്ടി അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ചുറി നേടിയ കീറ്റണ്‍ ജെന്നിങ്സിന്‍റെ (112) ഇന്നിങ്സാണ് ഇംഗ്ലണ്ടിന് കരുത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ കുക്കും ജെന്നിങ്സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. അരങ്ങേറ്റക്കാരന്‍റെ പരുങ്ങലൊന്നുമില്ലാതെ കളിച്ച ജെന്നിങ്സും ക്യാപ്റ്റനൊത്ത ഇന്നിങ്സുമായി കുക്കും തകര്‍ത്തടിച്ചതോടെ ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 99 റണ്‍സ്.

ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് ക്യാച്ചു സമ്മാനിച്ചു മടങ്ങുമ്ബോള്‍ 60 പന്തില്‍ അഞ്ചു ബൗണ്ടറിയുള്‍പ്പെടെ 46 റണ്‍സായിരുന്നു കുക്കിന്‍റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ഇന്‍ ഫോം ബാറ്റ്സ്മാന്‍ ജോ റൂട്ടുമൊത്ത് 37 റണ്‍സിന്‍റെ കൂട്ടുകെട്ട് തീര്‍ക്കാനും ജെന്നിങ്സിനായി. 41 പന്തില്‍ ഒരു ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍ കോഹ്‍ലിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച്‌ സെഞ്ചുറി തികച്ച ജെന്നിങ്സ് 219 പന്തില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 112 റണ്‍സെടുത്തു.

NO COMMENTS

LEAVE A REPLY