മുംബൈ • മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്ത്. 5ന് 288 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 400 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കുവേണ്ടി അശ്വിന് ആറും ജഡേജ നാലും വിക്കറ്റുകള്‍ വീതം വീഴ്ത്തി. ടെസ്റ്റ് കരിയറില്‍ അശ്വിന്റെ ഇരുപത്തിമൂന്നാമത്തെ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്റെ സെഞ്ചുറിയും മോയിന്‍ അലിയുടേയും ജോസ് ബട്ലറുടേയും അര്‍ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് കരുത്തായത്.