മുംബൈ : വാംഖഡെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ മുരളി വിജയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. 70 റണ്‍സുമായി വിജയും 47 റണ്‍സെടുത്ത ചെതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. ലോകേഷ് രാഹുലാണ് പുറത്തായ ബാറ്റ്സ്മാന്‍. 24 റണ്‍സെടുത്ത ലോകേഷിനെ മൊയിന്‍ അലിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ മുരളി വിജയും പുജാരയും ചേര്‍ന്ന് 109 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചിന് 288 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. അഞ്ചിന് 288 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 112 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. വാലറ്റത്ത് ജോസ് ബട്ലര്‍ നടത്തിയ ചെറുത്ത് നില്‍പ്പാണ് സന്ദര്‍ശകരെ മാന്യമായ സ്കോറില്‍ എത്തിച്ചത്. സ്പിന്നര്‍മാരായ അശ്വിനും ജഡേജയും ചേര്‍ന്നാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍റെ 23-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. രവീന്ദ്ര ജഡേജ നാല് വിക്കറ്റ് നേടി.
അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്സിന്‍റെ സെഞ്ച്വറിയാണ് (112) ഇംഗ്ലണ്ട് ഇന്നിംഗ്സിന് അടിത്തറ നല്‍കിയത്. ജോസ് ബട്ലര്‍ (76), മൊയിന്‍ അലി (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.