ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

227

പൂനെ: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും. ധോണിയെ സാക്ഷി നിര്‍ത്തി വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്ബര 4 – 0ന് സ്വന്തമാക്കിയ കോഹ്ലി എന്ന നായകന്‍ ഏകദിന പരമ്ബരയും നേടിത്തരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ധോണി ഏകദിന, ട്വന്റി20 ടീം നായക സ്ഥാനം ഒഴിഞ്ഞ ശേഷം നടക്കുന്ന ആദ്യ മത്സരമാണിത്. യുവരാജിന്റെ തിരിച്ചുവരവും ആരാധകരുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഉച്ചയ്ക്ക് 1.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1, 3 ചാനലുകളില്‍ തത്സമയം കാണാം. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് പൂണെയില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ അവസാന 90 മിനിറ്റുകളാണ് മത്സര ഫലം നിര്‍ണയിക്കുന്നതെന്നാണ് ഇന്ത്യന്‍ കോച്ച്‌ അനില്‍ കുംബ്ലെയുടെ പറഞ്ഞത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പെടുത്താനാണ് സാധ്യത. പിച്ച്‌ ബാറ്റിംഗിന് അനുകൂലമാണെന്നതിനാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്, വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ എന്നിവര്‍ ഉള്‍പെടെ ആറ് ബാറ്റ്സ്മാന്‍മാരെ കളിപ്പിക്കാനാണ് ആലോചിക്കുന്നത്.

NO COMMENTS

LEAVE A REPLY