ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം

222

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. പരന്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ജോസണ്‍ റോയ് (65), ജോണി ബെയര്‍സ്റ്റോ (56), ബെന്‍ സ്റ്റോക്സ് (57), എന്നിവരുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (43) റണ്‍സെടുത്ത് പുറത്തായി. ക്രിസ് വോക്സ് (34) റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്നും രവീന്ദ്ര ജഡേജ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
മികച്ചൊരു തുടക്കമായിരുന്നു ജേസണ്‍ റോയിയും സാം ബില്ലിങ്സും ചേര്‍ന്ന് ഇംഗ്ലണ്ടിനായി സമ്മാനിച്ചത്.
18-ാം ഓവറില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇവരുടെ കൂട്ടുകെട്ട് പിരിക്കാനായത്. 98 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. രവിന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് എടുത്തത്. അധികം വൈകാതെ തന്നെ ജെയ്സണെയും ജഡേജ തന്നെ മടക്കി. പിന്നിടെത്തിയ മധ്യനിരയും ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് സ്കോര്‍ 300 കടക്കുകയായിരുന്നു. അവസാന ഓവറുകളില്‍ വോക്സും പ്ലങ്കറ്റും കൂറ്റനടികള്‍ നടത്തിയതും ഇംഗ്ലണ്ടിന്‍റെ് സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു തുടങ്ങി. കഴിഞ്ഞ രണ്ട ഏകദിനത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരന്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ടെസ്റ്റ് പരന്പരയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ആശ്വാസം ലഭിക്കാന്‍ ഈ മത്സരമെങ്കിലും ജയിച്ചേ തീരു.

NO COMMENTS

LEAVE A REPLY