സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന് ജയം

237

ചെന്നൈ • സയിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന് രണ്ടാം ജയം. ഗോവയെ ഒന്‍പത് വിക്കറ്റിന് തോല്‍പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 18.4 ഓവറില്‍ 86 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 7.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 13 പന്തില്‍ 35 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്ണു വിനോദാണ് കേരളത്തിന് അനായാസ ജയമൊരുക്കിയത്. 12 പന്തില്‍ 23 റണ്‍സെടുത്ത സ്വപ്നില്‍ അസ്നോദ്കറാണ് ഗോവയുടെ ടോപ് സ്കോറര്‍. േബസില്‍ തമ്ബി മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണ മേഖലാ ഗ്രൂപ്പില്‍ തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.

NO COMMENTS

LEAVE A REPLY