ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി

257

പൂണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രഥമ ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. 441 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 107 റൺസിനു പുറത്തായി. 333 റൺസിനാണ് ഓസ്‌ട്രേലിയയുടെ ജയം. വിരാട് കോലി അടക്കമുള്ള പേരുകേട്ട ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഓസ്‌ട്രേലിയൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. തുടർച്ചയായി 19 ടെസ്റ്റുകളിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യയ്ക്ക് വലിയ നാണക്കേടായി ഈ തോൽവി. 12 വർഷത്തിനുശേഷമാണ് ഓസ്‌ട്രേലിയ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് ജയിക്കുന്നത്. 2004ലായിരുന്നു ഇതിനു മുമ്പത്തെ ഓസ്‌ട്രേലിയയുടെ വിജയം.

NO COMMENTS

LEAVE A REPLY