ബംഗളൂരു: ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം ഇന്ന് ബംഗളൂരുവില്‍ തുടങ്ങും. രണ്ടാം ടെസ്റ്റിലും മികച്ച ജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓസിസ്. ആദ്യ ടെസ്റ്റിലെ 333 റണ്‍സിന്റെ തോല്‍വി ആതിഥേയരായ ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് മറികടക്കാനാകും ടീ ഇന്ത്യ ബംഗളൂരുവില്‍ ഇറങ്ങുക. സ്പിന്‍ പിച്ചൊരുക്കി ഓസിസിനെ വീഴ്ത്താമെന്ന പൂനെയിലെ ശ്രമം വലിയപരാജയമായിരുന്നു. മോശം പിച്ചൊരുക്കിയതില്‍ ബി.സി.സി.ഐയും ഏറെ പഴി കേട്ടു. ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ കളി തീരുന്ന രൂപത്തിലായിരിക്കില്ല ബംഗളൂരുവിലെ പിച്ചെന്നാണ് പിച്ച് ക്യൂറേറ്റര്‍ കെ ശ്രീറാം പറയുന്നത്. ഇന്ത്യന്‍ നിരയില്‍ അഞ്ചു ബൌളര്‍മാരെ കളിപ്പിക്കുന്നതിനോട് പലരും വിയോജിപ്പുണ്ട്. ഇഷാന്തിനും ജയന്ത് യാദവിനും മാറ്റണമെന്ന ആവശ്യം ശക്തമാണ്. ട്രിപ്പിള്‍ സെഞ്ച്വേറിയന് കരുണ്‍ നായര്ക്ക് അവസരം നല്‍കണമെന്നാണ് പ്രധാന ആവശ്യം. രഹാനയെ ഒരിക്കലും മാറ്റില്ലെന്ന് കുംബ്ലെ വ്യക്തമാക്കി കഴിഞ്ഞു. ബാറ്റിങ്ങിലും ബൌളിങ്ങിലും മാത്രമല്ല ഫീല്‍ഡിങ്ങിലെ കൃത്യതയും ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സ്റ്റീവ് ഒകീഫ് നഥാന് ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യ പ്രതിസന്ധിയിലാകും. ബാറ്റ്സ്മാന്മാരും മികച്ച പേസര്മാരും സ്പിന്നര്‍മാരുമുള്ള ഒത്തിണക്കമുള്ള ടീമാണ് ഓസിസ്.