ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

196

ഡല്‍ഹി : ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുബൈയില്‍ മത്സരം നടത്താമെന്ന ബി.സി.സി.ഐ യുടെ നിര്‍ദേശം ആഭ്യന്തര മന്ത്രാലയം തള്ളി. അതിര്‍ത്തിയില്‍ പാകിസ്താന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഉപേക്ഷിച്ചത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നതാണ്. സൈനികരുടെ ജീവനേക്കാള്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ അഭിപ്രായം.

NO COMMENTS

LEAVE A REPLY