കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം.
ഇന്നിംങ്സിനും 53 റണ്‍സിനും വിജയം വരിച്ച ഇന്ത്യ പരമ്ബര സ്വന്തമാക്കി.
മൂന്ന് ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.നാലാം ദിനം ചായയ്ക്കു പിരിയുന്പോള്‍ 343/7 എന്ന നിലയിലായിരുന്നു ആതിഥേയര്‍. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ സ്കോര്‍ 387ല്‍ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാല്‍ മെന്‍ഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. രണ്ടു വിക്കറ്റ് വീതം നേടി അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും ജഡേജയ്ക്കു മികച്ച പിന്തുണ നല്കി.
രണ്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് സ്കോര്‍ 238ല്‍ നാലാം ദിനത്തിലെ ആദ്യ വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി മലിന്ദ പുഷ്പകുമാര പുറത്ത്. പിന്നീട് കൃത്യമായ ഇടവേകളില്‍ ബാറ്റ്സ്മാന്മാര് ജഡേജയ്ക്കു വിക്കറ്റുകള്‍ നല്കി മടങ്ങി. സെഞ്ചുറി നേടി ബാറ്റിംഗ് തുടര്‍ന്ന കരുണരത്നെ 144 റണ്‍സ് നേടി പുറത്തായി. എയ്ഞ്ചലോ മാത്യൂസ് 36 റണ്‍സ് നേടി. 152 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ അഞ്ചുവിക്കറ്റ് നേട്ടം.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നല്കിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സില്‍ തീര്‍ന്നു. ഇന്ത്യക്കു 439 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡ്. ആദ്യ ഇന്നിംഗ്സില്‍ അശ്വിന് അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി. ണ്ടാം ഇന്നിംഗ്സിനു ബാറ്റിംഗിനിറങ്ങാതെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ലങ്കയെ ഫോളോ ഓണിനു വിളിച്ചു. ഫോളോ ഓണില്‍ ലങ്കന്‍ ബാറ്റ്സ്മാ·ാരായ കുശാല്‍ മെന്‍ഡിസും (110) ദിമുത് കരുണരത്നെയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ സമര്‍ഥമായി നേരിട്ടതോടെ ലങ്ക മികച്ച രീതിയിലാണ് മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത്.