ന്യസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

202

മുംബൈ: ന്യസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തിയ ടീമില്‍ കാര്യമായ മാറ്റങ്ങളില്ല. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെയും ബൗളര്‍ ശാര്‍ദുല്‍ താക്കുറിനെയും മാത്രമാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്. പതിനേഴംഗ ടീമിലെ പതിനഞ്ച് പേരെ ടീമില്‍ നിലനിര്‍ത്തി.
നാട്ടില്‍ നടക്കുന്ന പരമ്ബരയില്‍ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യ ന്യൂസീലന്‍ഡിനെതിരെ കളിക്കുന്നത്. സപ്തംബര്‍ 22 മുതല്‍ കാണ്‍പുരിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സപ്തംബര്‍ 30 മുതല്‍ കൊല്‍ക്കത്തയിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ട് മുതല്‍ ഇന്‍ഡോറിലും നടക്കും. ഒക്ടോബര്‍ പതിനാറ് മുതലാണ് ഏകദിന മത്സരങ്ങള്‍. ധര്‍മശാല, ന്യൂഡല്‍ഹി, മൊഹാലി, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍.
ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ആര്‍. അശ്വിന്‍, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, രോഹിത് ശര്‍മ, എം.വിജയ്, ഉമേഷ് യാദവ്.

NO COMMENTS

LEAVE A REPLY