ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം

536

കാന്‍ഡി : ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എടുത്തു. ടോസ് ലഭിച്ച ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പതറിയ ശ്രീലങ്ക പിന്നീട് കഷ്ടിച്ച്‌ 200 കടക്കുകയായിരുന്നു. മിലിന്ദ സിരിവര്‍ധനയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. 58 റണ്‍സാണ് സിരിവര്‍ധന നേടിയത്. ജസ്പ്രിത് ബംറ ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തി. രോഷന്‍ ഡിക്വെല്ല(31), ധനുഷ്ക ഗുണതിലകെ(19), കുശാല്‍ മെന്‍ഡിസ്(19), ചാമാര കാപ്ഗേദര (40) ആന്‍ഗലോ മാത്യൂസ് (20) എന്നിവരാണ് ലങ്കയ്ക്കായി രണ്ടക്കം തികച്ചത്. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍ രണ്ടും ഹര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്ബത് വിക്കറ്റിന് ജയിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

NO COMMENTS