രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം

245

കാന്‍ഡി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയം പൊരുതിയെടുത്തു. മൂന്ന് വിക്കറ്റിനായിരുന്നു ജയം. 44.2 ഓവറില്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് 236. ഇന്ത്യ ഏഴ് വിക്കറ്റിന് 231. മുന്‍ നായകന്‍ ധോണി പുറത്താകാതെ നേടിയ 46 റണ്‍സാണ് മത്സരഗതി മാറ്റിമറിച്ചത്. 53 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ മികച്ച പിന്തുണ നല്‍കി. ഓപണര്‍മാരായ രോഹിത്ശര്‍മ (54), ധവാന്‍ (49) മികച്ച തുടക്കം നല്‍കി. എന്നാല്‍, 131ന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ ചീട്ടുകൊട്ടാരമായി.
ശ്രീലങ്കന്‍ ബാറ്റിംഗില്‍ ടോപ് സ്കോററായത് ആറാമതായെത്തിയ സിരിവര്‍ധനെയാണ്. 58 പന്തുകളില്‍ 58 റണ്‍സടിച്ചാണ് സിരിവര്‍ധനെ ലങ്കന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്. കപുഗെദര നാല്‍പത് റണ്‍സെടുത്തു. ഓപണിംഗില്‍ ഡിക്വെല മുപ്പത്തൊന്ന് റണ്‍സെടുത്ത് പുറത്തായതിന് ശേഷം ലങ്ക പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെട്ടു. ഗുണതിലകയും മെന്‍ഡിസും പത്തൊമ്ബത് റണ്‍സ് വീതം സ്കോര്‍ ചെയ്തു. ക്യാപ്്റ്റന്‍ തരംഗക്ക് ഒമ്ബത് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മാത്യൂസ് ഇരുപത് റണ്‍സെടുത്തു. നാല് വിക്കറ്റെടുത്ത ബുംമ്റയാണ് ലങ്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ചാഹല്‍ രണ്ട് വിക്കറ്റും പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ ഓരോ വിക്കറ്റ് വീതം നേടി.
ഇന്ത്യ പൊരുതി നേടി

NO COMMENTS