ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

263

മുംബൈ : ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മൂന്ന് ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജക്കും രവിചന്ദ്രന്‍ അശ്വിനും വിശ്രമം അനുവദിച്ചു. പകരമായി പേസ് ബൗളര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍മാരായ അക്സര്‍ പട്ടേലിനേയും ചഹലിനേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, അജിങ്ക്യാ രഹാനെ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
അഞ്ചു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ ഏകദിനം ഈ മാസം 17ന് ചെന്നൈയില്‍ നടക്കും. രണ്ടാം ഏകദിനം കൊല്‍ക്കത്തയിലും മൂന്നാമത്തേത് ഇന്‍ഡോറിലും നടക്കും.

NO COMMENTS