ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്തു. ഓസീസ് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 13 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ (71) രഹാനെ (70) ഹാര്‍ദ്ദിക് പാണ്ഡ്യെ (78) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ച സന്ദര്‍ശകര്‍ അവസാന ഓവറുകളില്‍ മെരുങ്ങുകയായിരുന്നു. 125 പന്തുകളില്‍ ആരോണ്‍ ഫിഞ്ച് 124 റണ്‍സും, ഡേവിഡ് വാര്‍ണര്‍ 44 പന്തുകളില്‍ 42 റണ്‍സും, സ്മിത്ത് 71 പന്തുകളില്‍ 63 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.