പോച്ചെഫ്സ്ട്രൂം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് 33 റണ്‍സിന്‍റെ തോല്‍വി. 424 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് അവസാന ദിനം 90 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സ്പിന്നര്‍ കേശവ് മഹാരാജാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. റബാഡ മൂന്നും മോണി മോര്‍ക്കല്‍ രണ്ടും വിക്കറ്റുകള്‍ നേടി. 32 റണ്‍സ് നേടിയ ഇമുറുള്‍ ഖയസാണ് ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറര്‍. എട്ട് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 49/3 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറി. ഇന്ന് ഏഴ് വിക്കറ്റ് നഷ്ടമാക്കി ബംഗ്ലാദേശ് കൂട്ടിച്ചേര്‍ത്തത് 51 റണ്‍സ് മാത്രമാണ്.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി (199) നേടി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ച ഓപ്പണര്‍ ഡീന്‍ എല്‍ഗാറാണ് മാന്‍ ഓഫ് ദ മാച്ച്.