ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

190

പൂനെ: ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യയും ന്യൂസിലാന്റും ഒപ്പത്തിനൊപ്പമെത്തി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും ബാറ്റിംഗില്‍ തിളങ്ങി. 7 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 29 റണ്‍സെടുത്ത ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെയും 68 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 30 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 92 പന്തില്‍ 64 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും, 21 പന്തില്‍ 18 റണ്‍സെടുത്ത എം.എസ്.ധോണിയും പുറത്താകാതെ നിന്നു.

NO COMMENTS