നാഗ്പുര്‍ : ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ലങ്ക ഇറങ്ങുന്നത്. ഇന്ത്യ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. പരുക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് ഷാമിക്ക് പകരം ഇശാന്ത് ശര്‍മയെ ഉള്‍പ്പെടുത്തി. ശിഖര്‍ ധവാന് പകരമായി മുരളി വിജയ്‌യും ഭുവനേശ്വര്‍ കുമാറിന് പകരമായി രോഹിത് ശര്‍മയും ടീമില്‍ തിരികെയെത്തി.
വ്യക്തിപരമായ കാരണങ്ങളാലാണ് ധവാന്‍ കളിക്കിറങ്ങാത്തത്. നാല് ബൗളര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു.