ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും

208

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചാണ് സെലക്ഷന്‍ കമ്മിറ്റി രോഹിതിനെ ക്യാപ്റ്റനാക്കിയത്. ഡിസംബര്‍ പത്തിനാണ് മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര തുടങ്ങുന്നത്.
പതിനഞ്ചംഗ ടീമില്‍ യുവതാരം സിദ്ധാര്‍ത്ഥ് കൗള്‍ ഇടം പിടിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ടിട്വന്റി പരമ്പരയിലുണ്ടായിരുന്ന ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചു.

NO COMMENTS