കാസറഗോഡ് പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെൻറിന് തുടക്കമായി.
ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം കാസറഗോഡ് മുൻസിപ്പൽ ചെയർമാൻ അഡ്വ: വി എം മുനീർ നിർവ്വഹിച്ചു. പരിപാടിയിൽ കാസറഗോഡ് പോലീസ് സ്റ്റേഷൻ SHO പി അജിത്ത് കുമാർ സ്വാഗതവും, കാസറഗോഡ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷതയും , കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി.കെ സുധാകരൻ, കെ സി എ മെമ്പർ ടി എം ഇക്ബാൽ, എസ്.ഐ അജിത .കെ എന്നിവർ ആശംസയും, കാസറഗോഡ് പോലീസ് സ്റ്റേഷനിലെ ഏ.എസ്.ഐ ഉമേശൻ നന്ദിയും അറിയിച്ചു.
പവർ ഹിറ്റേഴ്സ് വിദ്യാനഗറും ലയൺസ് അമ്പലത്തറയും ഏറ്റുമുട്ടിയ ആദ്യ മൽസരത്തിൽ ലയൺസ് അമ്പലത്തറ വിജയിച്ചു.