ഹരിദ്വാര്‍: മേല്‍ജാതിക്കാരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചാണക വറളിയില്‍ ചവിട്ടിയ ദളിത് ബാലന് വിലയായി നല്‍കേണ്ടിവന്നത് വിരലുകള്‍. എട്ടുവയസ്സുകാരന്‍റെ ഇടതുകയ്യിലെ വിരലുകളാണ് വെട്ടിമുറിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് മേല്‍ജാതിക്കാരനായ രമേശ് കുമാറിന്‍റെ വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന ചാണക വറളികളില്‍ അറിയാതെ ചവിട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആര്യന്‍ എന്ന കുട്ടിയുടെ കയ്യാണ് രമേശും മകനും ചേര്‍ന്ന് വെട്ടിമുറിച്ചത്. ആര്യനെയും കൂട്ടി പിതാവ് രോഹത് കുമാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രമേശ് കുമാറിനും മകന്‍ ശുഭത്തിനണുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ ഒളിവില്‍ പോയ ഇരുവര്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചു.
ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ട കുട്ടിയെ ചികിത്സയ്ക്ക് ശേഷം പിന്നീട് വിട്ടയച്ചു.