കൊച്ചി • ഊബര്‍ ടാക്സികള്‍ക്കെതിരായ സമരത്തിനിടെ സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍.ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാരിവട്ടത്ത് നടക്കുന്ന സമരം ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.