തിരുവനന്തപുരം: മദ്യപിച്ച ശേഷം വീട്ടില്‍ എത്തി ബഹളമുണ്ടാക്കിയ മകനെ അമ്മ കത്തിക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുഞ്ചുവീട് ലെയ്നില്‍ ആഷിഷ് ഭവനില്‍ രവീന്ദ്രന്‍റെ മകന്‍ അനില്‍. കെ രവീന്ദ്രനെയാണ് (21) അമ്മ വെട്ടിയത്. കാലില്‍ പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആളുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനായ അനില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. മദ്യലഹരിയില്‍ ഇയാള്‍ മിക്കപ്പോഴും വീട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കാറുള്ളതായും പോലീസ് പറഞ്ഞു. പതിവുപോലെ മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ അനില്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയതോടെ സഹിക്കെട്ടാണ് മാതാവ് കത്തിയെടുത്ത് കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.അനിലിന്‍റെ നിലവിളികേട്ട് അവിടെ എത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്തു.