മൈസൂരു • മലയാളി വ്യാജ വനിതാ ഡോക്ടറുടെ നേതൃത്വത്തില്‍ കുട്ടികളെ തട്ടിയെടുത്തു വില്‍പന നടത്തിയ കേസില്‍, മൈസൂരു ബന്നിമണ്ഡപയിലെ നസീമ ആശുപത്രി പൊലീസ് അടച്ചുപൂട്ടി. അരവിന്ദ് ആശുപത്രിക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതും ഉടന്‍തന്നെ അടച്ചുപൂട്ടിയേക്കുമെന്നു സൂചനയുണ്ട്. നസീമ ആശുപത്രി മാനേജരും മലയാളിയുമായ ഉഷ ഫ്രാന്‍സിസും അവരുടെ ഭര്‍ത്താവ് സി.ജെ.ഫ്രാന്‍സിസുമാണു മുഖ്യ ആസൂത്രകരെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.