കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കൊട്ടാരക്കര കുളക്കട ജി.വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ബ്ലതിനാണ് മര്‍ധനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ വച്ച് ബ്ലതിന് മര്‍ദ്ദനമേറ്റത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ തൗഫീഖ്, സുനില്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അക്ഷയ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വച്ച് തൗഫീഖും സുനിലും അക്ഷയും ചേര്‍ന്ന് മറ്റോരു വിദ്യാര്‍ത്ഥിയെ മര്‍ധിച്ചിരുന്നു. ഈ സംഭവം അധ്യാപികയെ അറിയിച്ചതിന് പ്രതികാരമായിട്ടാണ് ആക്രമണമെന്നാണ് ബ്ലതിന്‍ പറയുന്നു. സംഭവ ദിവസം രാവിലെ സ്‌കൂളിലെത്തിയ ബ്ലതിന്‍ എന്‍സിസി യൂണിഫോം മാറുന്നതിനായി സ്‌കൂളിന് പിറകിലേക്ക് പോയ സമയം നോക്കിയാണ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിളിച്ച് വരുത്തി വിവരം അറിയിച്ചിരുന്നു. മര്‍ദനമേറ്റ ബ്ലതിന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പിന്നീട് പുത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ ഇല്ലാത്തതിനെതുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിക്കും പരാതി നല്‍കുകയായിരുന്നു. പൊലീസ് അധികൃതര്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.