ഇടുക്കി: അടിമാലി പടിക്കപ്പില്‍ രണ്ട് ആദിവാസി വീടുകള്‍ കൈയ്യേറ്റക്കാര്‍ തീയിട്ടുനശിപ്പിതായും സ്ത്രീകളെ മര്‍ദ്ദിച്ചതായും പരാതി. പരിക്കേറ്റ രണ്ട് സ്ത്രീകള്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. അടിമാലി പടിക്കപ്പിലെ പൊന്നപ്പനെന്ന ആദിവാസിയുടെയും സഹോദരിയുടെയും വീടുകളാണ് അക്രമികള്‍ തീ വച്ച് നശിപ്പിതായാണ് പരാതി. കൂടുതല്‍ വീടുകള്‍ക്ക് നേരേ അക്രമം നടത്തിയതായും സ്ത്രീകളെയുള്‍പ്പടെയുള്ളവപെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. പാതിരാ കഴിഞ്ഞ സമയത്ത് ഗുണ്ടകളുമായെത്തിയ കൈയ്യേറ്റക്കാര്‍ അക്രമം അഴിച്ചു വിടുകയായിരുന്നെന്നാണ് ആദിവാസികള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുളളത്. മുതുവാന്‍ സമുദായത്തിനിടെ പാരമ്ബര്യ ഭൂമിയെന്നവകാശപ്പെട്ട് ആദിവാസികള്‍ കുറച്ചുകാലമായ് നടത്തുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിന്നത്തെ സംഭവമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹൈക്കോടതി ഉത്തരവിനെയും പരാതിയെയും തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടും വനം ഉദ്യോഗസ്ഥുരും ഇടപെട്ട് തിരികെ പിടിച്ചേല്‍പിച്ച ഭൂമി നാട്ടുകാരുടെ പിന്തുണയോടെ കൈയ്യേറ്റക്കാര്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നതായാണ് ആദിവാസികളുടെ ആരോപണം.